കേരളതീരത്ത് ഇന്ന് ശക്തമായ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളതീരത്ത് ഇന്ന് ശക്തമായ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളതീരത്ത് ഇന്ന് ശക്തമായ കടലാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 കിലോ മീറ്റര്‍ അകലെ തിരമാല ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് മൂലം ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 28 ആയി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരാനാണ് മല്‍സ്യതൊഴിലാളികളുടെ തീരുമാനം. കോസ്റ്റ്ഗാര്‍ഡ്, നേവി തുടങ്ങിയവയുടെ തിരച്ചില്‍ സംഘത്തില്‍ മല്‍സ്യതൊഴിലാളികള്‍, കോസ്റ്റല്‍ പൊലീസ് എന്നിവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.  75 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

പൂന്തുറ, വിഴിഞ്ഞം തീരങ്ങളില്‍ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലഭിച്ച മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാിയാനായിട്ടില്ല. സംസ്ഥാനത്ത് ഇനി 96 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്നാണ് റവന്യൂ ഫിഷറീസ് വകുപ്പുകള്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com