പിണറായി വിജയന്‍ നിര്‍മലാ സീതാരാമനെയും സുഷമാ സ്വരാജിനെയും കണ്ട് പഠിക്കണമെന്ന് കെ സുരേന്ദ്രന്‍

താങ്കളെപ്പോലെ തന്നെയാണ് താങ്കളുടെ വനിതാ മന്ത്രിമാരും. മേഴ്‌സിക്കുട്ടിയമ്മയുടേയും മററും അഹങ്കാരവും ധാര്‍ഷ്ട്യവും കാണുന്‌പോള്‍ പറയാതിരിക്കാന്‍ വയ്യ
പിണറായി വിജയന്‍ നിര്‍മലാ സീതാരാമനെയും സുഷമാ സ്വരാജിനെയും കണ്ട് പഠിക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ഒട്ടും അഹങ്കാരമില്ലാതെ അതീവ വിനയത്തോടെയുള്ള പെരുമാററവും മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടുപഠിക്കണമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. നിര്‍മ്മല സീതാരാമന്റെ പെരുമാറ്റം കൊണ്ടാണ്  രോഷാകുലരായ ജനക്കൂട്ടം പോലും സഹിഷ്ണുതയോടെ പെരുമാറുന്നതെന്നതും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു

താങ്കളെപ്പോലെ തന്നെയാണ് താങ്കളുടെ വനിതാ മന്ത്രിമാരും. മേഴ്‌സിക്കുട്ടിയമ്മയുടേയും മററും അഹങ്കാരവും ധാര്‍ഷ്ട്യവും കാണുന്‌പോള്‍ പറയാതിരിക്കാന്‍ വയ്യെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.ഭരണനിര്‍വഹണം കുട്ടിക്കളിയല്ലെന്നും ദുരന്ത നിവാരണത്തില്‍ കേരളസര്‍ക്കാരും താങ്കളും എന്ത് ഏകോപനമാണ് നടത്തിയതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.  ഗുജറാത്ത് ഭൂകന്പം, പ്‌ളേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസ്സിലാക്കാന്‍ താങ്കള്‍ തയാറാവണമെന്നും കേന്ദ്ര വ്യോമ, നാവികസേനകള്‍ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഒട്ടേറെ ആളുകളുടെ ജീവന്‍ രക്ഷിക്കാനായതെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു

സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തൊരു കാര്യഗൗരവം, എത്ര ശുഷ്‌കാന്തി, അങ്ങേയററം കണിശതയോടെയുള്ള നടപടികള്‍.... എന്നാല്‍ ഒട്ടും അഹങ്കാരമില്ലാതെ അതീവ വിനയത്തോടെയുള്ള പെരുമാററവും. കണ്ടുപഠിക്കണം ശ്രീ പിണറായി വിജയന്‍ നിര്‍മ്മലാ സീതാരാമനേയും സുഷമാ സ്വരാജിനേയുമൊക്കെ. അതുകൊണ്ടാണ് രോഷാകുലരായ ജനക്കൂട്ടം പോലും സഹിഷ്ണുതയോടെ പെരുമാറുന്നത്. താങ്കളെപ്പോലെ തന്നെയാണ് താങ്കളുടെ വനിതാ മന്ത്രിമാരും. മേഴ്‌സിക്കുട്ടിയമ്മയുടേയും മററും അഹങ്കാരവും ധാര്‍ഷ്ട്യവും കാണുന്‌പോള്‍ പറയാതിരിക്കാന്‍ വയ്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com