ഓഖി:പ്രധാനമന്ത്രി വരണം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലത്തീന്‍ രൂപത

പ്രതിരോധ മന്ത്രി എത്തിയത് നന്നായെന്നും പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രൂപത
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 201 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ. മുന്നറിയിപ്പ് കൃത്യസമയത്ത് നല്‍കാത്തതാണ് ദുരന്ത വ്യാപ്തി കൂടാന്‍ കാരണമെന്നും സഭ നേതൃത്വം ആരോപിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്തെ സഭാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രൂപതയുടെ വിമര്‍ശനം. 

ആറ് ദിവസമായിട്ടും മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കഴിയാത്തത് അപമാനകരമാണ്. കാണാതായവരെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ വിവരങ്ങള്‍ ഇല്ലെന്നും എത്രപേര്‍ സുരക്ഷിതരാണെന്ന് പറയാന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും കഴിയുന്നില്ലെന്നും ലത്തീന്‍ സഭ ആരോപിച്ചു.

രക്ഷാപ്രവര്‍ത്തനം വിജയകരമല്ലാത്ത സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികള്‍ തന്നെ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ലഭിക്കുന്നില്ലെന്നും രൂപത കുറ്റപ്പെടുത്തി. ഭരണാധികാരികള്‍ ദുരന്തബാധിത മേഖലയില്‍ എത്തിയിരുന്നെങ്കില്‍ ആശ്വാസമായേനെ. പ്രതിരോധ മന്ത്രി എത്തിയത് നന്നായെന്നും പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രൂപത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com