പാനൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു  ആക്രമണം
പാനൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ കനക്കുന്നു. ചൊവ്വാഴ്ച രാത്രി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതോടെയാണ് പാനൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നത്. 

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. നൗഷാദ്, നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സിപിഎമ്മിന്റെ ചെണ്ടയാട് കുന്നുമ്മല്‍ ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു  ആക്രമണം. കഴുത്തിനും കാലിനും വെട്ടേറ്റ നൗഷാദിന്റെ പരിക്ക് ഗുരുതരമാണ്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു  ആക്രമണം.

നവംബര്‍ അവസാന വരത്തോടെ വന്‍ സംഘര്‍ഷാവസ്ഥയിലേക്ക്  പാനൂര്‍ നീങ്ങിയിരുന്നു. ഇതിന്റെ  പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗങ്ങള്‍ സിപിഎമ്മും ബിജെപിയും ബഹിഷ്‌കരിക്കുകയാണുണ്ടായത്. തലശേരി ഡിവൈഎസ്പി വിളിച്ചു ചേര്‍ത്തിരുന്ന സമാധാന യോഗങ്ങളില്‍ നിന്നും പാര്‍ട്ടികള്‍ വിട്ടുനിന്നതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com