മദ്യം വാങ്ങാന്‍ 23 വയസ്; അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം

അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താനും തീരുമാനം  
മദ്യം വാങ്ങാന്‍ 23 വയസ്; അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം. മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താനും തീരുമാനമായി. നേരത്തെ മദ്യം വാങ്ങാനുള്ള പ്രായപരിധി 21 വയസായിരുന്നെങ്കില്‍ അത് 23 വയസാക്കാനാണ് തീരുമാനം. ഇതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കി.  നിയമപ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ നിലവിലെ കമ്മീഷന് അനുവാദമുണ്ടായിരുന്നുള്ളു. 

സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനു സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും ധാരണയായി. സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി നല്‍കാനും  കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com