സുഡാപ്പികളെത്തന്നെയാണ്‌ കൂടുതല്‍ പേടിക്കേണ്ടത്, ഹാദിയയ്ക്ക് വേണ്ടി മുറവിളിയുമായെത്തിയവരെ കുറിച്ച് ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു

ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആളുകളെല്ലാം സ്വന്തം വീട്ടില്‍ ഈ പ്രശ്‌നം വന്നു കഴിയുമ്പോള്‍ എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് ഊഹിക്കാം
സുഡാപ്പികളെത്തന്നെയാണ്‌ കൂടുതല്‍ പേടിക്കേണ്ടത്, ഹാദിയയ്ക്ക് വേണ്ടി മുറവിളിയുമായെത്തിയവരെ കുറിച്ച് ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു

ണ്ട് പണ്ടൊരിക്കല്‍ നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത് യുദ്ധം പ്രഖ്യാപിച്ചെത്തിയ കൊച്ചാപ്പാ, മൂത്താപ്പമാരുടെയൊക്കെ ഇപ്പോഴത്തെ മുറവിളിയെ കുറിച്ചായിരുന്നു ഷഹിന്‍ ജോജോയെന്ന ഡിവൈഎഫ്‌ഐ നേതാവ് ഫേസ്ബുക്കില്‍ എഴുതിയത്. എന്തൊക്കെ സംഭിവിച്ചാലും ശരി...നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഹാലിളകിയിരുന്ന ബന്ധുക്കള്‍ ഇപ്പോള്‍ ഹാദിയയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളിയിലാണ്... സംഭവം വൈറലായി. 

കുറച്ചു കൂടി വ്യക്തമായി, സംഘിയെ അല്ല സുഡാപ്പികളെയാണ് നമ്മള്‍ കൂടുതല്‍ പേടിക്കേണ്ടത് എന്ന് വ്യക്തമായി പറയുകയാണ് ഷഹിന്‍. മറ്റൊരു മത വിഭാഗത്തില്‍പ്പെട്ട വ്യക്തിയെ ഇഷ്ടപ്പെട്ടിട്ടും മതത്തിന്റെ വിലക്കിനേയും മാതാപിതാക്കളുടെ എതിര്‍പ്പിനേയും തുടര്‍ന്ന് ആ ഇഷ്ടം മറക്കേണ്ടി വന്ന മുസ്ലീം പെണ്‍കുട്ടികളെ എനിക്കറിയാം. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആളുകളെല്ലാം സ്വന്തം വീട്ടില്‍ ഈ പ്രശ്‌നം വന്നു കഴിയുമ്പോള്‍ എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു എന്ന് ഷഹിന്‍ സമകാലിക മലയാളത്തോട്‌ പറയുന്നു.

അന്യ മതസ്ഥനെ വിവാഹം കഴിച്ചതിന് നിങ്ങളെയാരും പൂട്ടിയിട്ടിട്ടില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. നിങ്ങളെ വീട്ടില്‍ കയറ്റുന്നില്ല എന്നത് പോലെയല്ല ഹാദിയയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നതെന്നാണ് അവരുന്നയിക്കുന്ന വാദം. ഈ മതത്തില്‍ നിന്നും അവരെന്നെ നടതള്ളിയിരിക്കുകയാണ്. എന്നാല്‍ ആ നട തള്ളലില്‍ ഞാന്‍ എത്ര സന്തുഷ്ടയാണെന്ന് പറയാന്‍ വയ്യ. നട തള്ളിയില്ലായിരുന്നു എങ്കില്‍ എന്റെ അവസ്ഥ  എന്തായിരിക്കും എന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും ഷഫിന്‍ പറയുന്നു.

എന്നെയും ഹാദിയയേയും ഒരിക്കലും കൂട്ടി കുഴയ്ക്കരുത്. എന്റെ സീനിയര്‍ ആയ ഒരു വ്യക്തിയെ, കൂറേ നാള്‍ കണ്ട് ഇഷ്ടപ്പെട്ട് ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. മാമോദിസ കഴിഞ്ഞ് പള്ളിയില്‍ പോവാത്ത ഒരു വ്യക്തിയായിരുന്നു അത്. അങ്ങിനെ ഒരാളെ വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ വീട്  ഉപേക്ഷിച്ചു,മതവും. അല്ലാതെ മറ്റൊരു മതം സ്വീകരിക്കാന്‍ വേണ്ടി പെട്ടെന്ന് പോയി ഒരാളെ വിവാഹം കഴിക്കുകയല്ല ഞാന്‍ ചെയ്തത്.

ഹാദിയ മതത്തിന് വേണ്ടി ഒരാളെ തെരഞ്ഞെടുത്തതാണ്. ഞാന്‍ എന്റെ ആള്‍ക്ക് വേണ്ടി എന്റെ മതം ഉപേക്ഷിച്ചതാണ്. ഹാദിയയ്ക്ക് അവളുടെ  മതമായിരുന്നു വലുത്. ഷെഫിന്‍ ജഹാന്‍ എന്ന വ്യക്തി ആ മതത്തിലേക്ക് മാറുന്നതിന് അവള്‍ക്കൊരു ഉപകരണം ആയിരുന്നു.

ഫഌഷ് മോബിനായി ഇറങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞവര്‍ക്കെതിരേയുമുള്ള നിലപാട് ഷെഫിന്‍ പറയുന്നു. ഫ്‌ലാഷ് മോബില്‍ എന്താണ് ഇത്ര പ്രശ്‌നം? പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി എത്തിയ ആര്‍ജെ മാപ്പ്  പറഞ്ഞ് പിന്‍വാങ്ങിയത്  കണ്ടു. എന്നാല്‍ നമ്മള്‍ ഇതുപോലെ പിന്‍വാങ്ങിയാല്‍, പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നാല്‍ ഇതിനൊക്കെ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും.

മിഡില്‍ ക്ലാസ് ആയിട്ടുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്നത്. സാമ്പത്തികമായി വലിയ നിലയില്‍ അല്ലാത്ത കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് മതത്തിന്റെ പേര്  പറഞ്ഞ് അവര്‍ തളച്ചിടുന്നത്. മതത്തിന്റെ പേരിലുള്ള ദ്രോഹങ്ങള്‍ മുഴുവന്‍ സാധാരണക്കാരുടെ  മക്കളോടാണ്. സാധാരണ കുടുംബത്തില്‍ പിറന്നിട്ടാണ് അവളുടെ അഹങ്കാരം എന്നാണ് അധിക്ഷേപിക്കുന്നവര്‍ പറയുന്നത്.

മമ്മൂട്ടിയുടെ മരുമകള്‍ തട്ടം ഇടുന്നില്ല. അതൊന്നും ആര്‍ക്കും വിഷയം അല്ല. എന്നാല്‍ ഒരു സാധാരണ പെണ്‍കുട്ടി തട്ടം ഇടാതെ  നടന്നു നോക്കട്ടെ. എന്തേ തട്ടമിടാത്തത് എന്ന ചോദ്യവും വിറകു കൊള്ളി പരാമര്‍ശവുമായൊന്നും എന്റെ അടുത്ത് ആരും വരാറില്ല. കാരണം പാര്‍ട്ടിയുടെ  സംരക്ഷണത്തില്‍ ജീവിക്കുന്ന ഒരാളാണ് താനെന്നും ഷാഹിന്‍ പറയുന്നു.

ഒരു നിലവാരവുമില്ലാത്ത, അമ്പേ പരാജയമായ പ്രതികരണങ്ങളാണ് മുസ്ലീം നിയമങ്ങള്‍ പടച്ചു വരുന്ന ഇവര്‍ നടത്തുന്നത്. എന്നാല്‍ സന്തോഷം നല്‍കുന്ന കാര്യം ഇവരെ എതിര്‍ക്കുന്നവര്‍ ഏറെയും മുസ്ലീം വിഭാഗകക്കാരാണ്. ഹിന്ദുവാണ് ഇവര്‍ക്കെതിരെ പ്രതികരിക്കുന്നത് എങ്കില്‍ ഉടനെ ജാതി പറഞ്ഞ് ഹിന്ദുവിന്റെ  നാവടപ്പിക്കും. എന്നാല്‍ മുസ്ലീം പേരുള്ള വ്യക്തിയില്‍ നിന്നുതന്നെ വമര്‍ശനം ഉയരുമ്പോള്‍ അതവരെ പ്രതിരോധത്തിലാഴ്ത്തും.

ഇവിടെ ഉള്ള ആളുകള്‍ക്ക് മാത്രമാണ് ഈ പ്രശ്‌നം. സൗദിയില്‍ ബോര്‍ഡര്‍ കഴിഞ്ഞാല്‍ അവര് ആ പര്‍ദ്ദ ഊരി മാറ്റും. അതിനെ ചോദ്യം ചെയ്യാനൊന്നും  ആര്‍ക്കും  പാറ്റില്ല. സൗദിയില്‍ രാജാവിന്റെ  മക്കളെല്ലാം എത്ര ഫാഷനബിള്‍ ആയി വസ്ത്രം  ധരിക്കുന്നു. അതിനെയൊന്നും ഇവിടെ ആര്‍ക്കും ചോദ്യം ചെയ്യാനില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com