തമിഴ്‌നാടിനെ വിളിച്ചു, കേരളത്തെ വിളിച്ചില്ല; വിവേചനം കാണിച്ച മോദിക്കെതിരെ പിണറായി

മുഖ്യമന്ത്രിയല്ലാതിരുന്നപ്പോഴും തനിക്കെതിരെ സുരക്ഷാ ഭീഷണി ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത സുരക്ഷ തനിക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി
തമിഴ്‌നാടിനെ വിളിച്ചു, കേരളത്തെ വിളിച്ചില്ല; വിവേചനം കാണിച്ച മോദിക്കെതിരെ പിണറായി

കോഴിക്കോട്: കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി വിവേചനം തുടരുകായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തമുണ്ടായപ്പോള്‍ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ  ഫോണില്‍ വിളിച്ചെന്നും പിണറായി പറഞ്ഞു. ഇത് കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ വിവേചനത്തിന്റെ ഭാഗമാണെന്നും പിണറായി വ്യക്തമാക്കി. ഓഖി ദുരന്തത്തില്‍ പോലും സംസ്ഥാനത്തോട് പ്രത്യേക മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള പ്രത്യേക നിലപാടിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനം ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത്ത മുഖ്യമന്ത്രിക്ക് വേണ്ടിയില്ല. സംസ്ഥാനത്ത് രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങഇയ വിഐപികള്‍ എത്തുന്ന സാഹചര്യത്തിലാണ്. എന്നാല്‍ തനിക്ക് സഞ്ചരിക്കാനാണെന്നായിരുന്നു മാധ്യമപ്രചാരണം. മുഖ്യമന്ത്രിയല്ലാതിരുന്നപ്പോഴും തനിക്കെതിരെ സുരക്ഷാ ഭീഷണി ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത സുരക്ഷ തനിക്ക് ഇപ്പോള്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വേണ്ടി ചില മാധ്യമങ്ങള്‍ നുണകള്‍ കെട്ടിച്ചമക്കുകയാണെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com