'അനക്ക് മരിക്കണ്ടേ പെണ്ണുമായി' വരുന്ന ആങ്ങളമാര്‍ക്ക് എസ്എഫ്‌ഐയുടെ മറുപടി; വീണ്ടും ഫ്‌ലാഷ് മോബുമായി പെണ്‍കുട്ടികള്‍

മലപ്പുറത്തെ അപ്ഹില്ലില്‍ ഫഌഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളായിരുന്നു അധിക്ഷേപത്തിനിരയായത്. മലപ്പുറത്ത് എസ്എഫ്‌ഐ ഫഌഷ് മോബ് സംഘടിപ്പിച്ചതും അപ്ഹില്ലില്‍ തന്നെ
'അനക്ക് മരിക്കണ്ടേ പെണ്ണുമായി' വരുന്ന ആങ്ങളമാര്‍ക്ക് എസ്എഫ്‌ഐയുടെ മറുപടി; വീണ്ടും ഫ്‌ലാഷ് മോബുമായി പെണ്‍കുട്ടികള്‍

നഗരവീഥിയില്‍ ഫഌഷ് മോബ് കളിച്ച മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര ആങ്ങളമാരുടെ ഭാഗത്ത് നിന്നുമുണ്ടായ അധിക്ഷേപങ്ങള്‍ ഇതുവരെ സമൂഹമാധ്യമങ്ങളില്‍ കെട്ടടങ്ങിയിട്ടില്ല. അതിനിടെ മതതീവ്രവാത ഫത്വകള്‍ക്ക് മറുപടി മാനവീകതയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫഌഷ് മോബ് സംഘടിപ്പിക്കുകയായിരുന്നു എസ്എഫ്‌ഐ. 

മലപ്പുറത്തെ അപ്ഹില്ലില്‍ ഫഌഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളായിരുന്നു അധിക്ഷേപത്തിനിരയായത്. മലപ്പുറത്ത് എസ്എഫ്‌ഐ ഫഌഷ് മോബ് സംഘടിപ്പിച്ചതും അപ്ഹില്ലില്‍ തന്നെ. അധിക്ഷേപങ്ങള്‍ക്ക് തക്ക മറുപടി നല്‍കി പെണ്‍കുട്ടികള്‍ ഇവിടെ തകര്‍ത്തു കളിച്ചു. 

ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍, മറ്റൊരു വശത്ത് സ്വന്തം മതത്തിലെ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുന്നു എന്ന രീതിയിലും വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ മതം കൈകടത്തേണ്ട എന്ന വ്യക്തമായ മറുപടി നല്‍കിയായിരുന്നു വിവിധ ജില്ലാ കേന്ദ്രങ്ങളിലായി എസ്എഫ്‌ഐ സംഘടിപ്പിച്ച  ഫഌഷ് മോബില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com