അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും

കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിയോട് എന്താണ് പറയാനുളളതെന്ന് കോടതി ആരായും. അത് കേട്ടശേഷമാകും ശിക്ഷ സംബന്ധിച്ച അന്തിമവാദം.
അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. അതിക്രൂരമായ കൊലപാതകവും ബലാല്‍സംഗവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. രാവിലെ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിധിപ്രസ്താവത്തിനുള്ള നടപടികള്‍ തുടങ്ങുക. 

കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിയോട് എന്താണ് പറയാനുളളതെന്ന് കോടതി ആരായും. അത് കേട്ടശേഷമാകും ശിക്ഷ സംബന്ധിച്ച അന്തിമവാദം. ആദ്യം പ്രതിഭാഗവും തുടര്‍ന്ന് പ്രോസിക്യൂഷനും എന്ത് ശിക്ഷ നല്‍കണമെന്നത് സംബന്ധച്ച് തങ്ങളുടെ നിലപാട് അറിയിക്കും.ഇതൂകൂടി പരിഗണിച്ചശേഷമാകും ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുക

വിധി പ്രസ്താവത്തിന് സാക്ഷ്യം വഹിക്കാന്‍ ജിഷയുടെ അമ്മയും സഹോദരിയും അടക്കമുളള കുടുംബാഗങ്ങള്‍ കോടതിയിലേക്ക് എത്തും. അമീര്‍ഉള്‍ ഇസ്ലാമിനെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ടവരും കോടതിയിലെത്തും. 

2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്പോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടൊവിലാണ് പ്രതിയായ അമീര്‍ പോലീസ് പിടിയിലാവുന്നത്. അമീര്‍ അറസ്റ്റിലായി ഒന്നരവര്‍ഷത്തിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com