ആലുവയില്‍ മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ച് കയറി; മൂന്ന് മരണം

ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു.
ആലുവയില്‍ മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ച് കയറി; മൂന്ന് മരണം

ആലുവ: ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ് (32), മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. 

ചന്ദ്രന്റെ മകന്‍ ശ്രീരാജിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രയാക്കി കോട്ടയത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഷാര്‍ജയിലെത്തിയ ശ്രീരാജ് വിവരമറിഞ്ഞ് നാട്ടിലേക്കു മടങ്ങി. പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. മുട്ടം തൈക്കാവ് പള്ളിക്കു മുന്‍പിലെ 'യു ടേണി'നോട് ചേര്‍ന്നുള്ള തൂണിലേയ്ക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com