തട്ടമിട്ട് ഫഌഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്ക് വധഭീഷണി; വനിതാ കമ്മീഷന് പരാതി നല്‍കി

ഫഌഷ് മോബ് അവതരിപ്പിച്ചതിന് ശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ജീവന് ഭീഷണി ഉയരുന്നുണ്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു
തട്ടമിട്ട് ഫഌഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്ക് വധഭീഷണി; വനിതാ കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്രമേളയുടെ വേദിക്ക് സമീപം ഫഌഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയെന്ന് പരാതി. മലപ്പുറം സ്വദേശിനി ജസ്‌ലയാണ് വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നേരിട്ടു പരാതി നല്‍കിയത്. 

ഫഌഷ് മോബ് അവതരിപ്പിച്ചതിന് ശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ജീവന് ഭീഷണി ഉയരുന്നുണ്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ചലചിത്രമേളയുടെ വേദിക്ക് സമീപം തട്ടമിട്ടി ഫഌഷ് മോബ് അവതരിപ്പിച്ച ജസ് ലയ്ക്ക് കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത സൈബര്‍ അധിക്ഷേപങ്ങളാണ് ഉണ്ടാകുന്നത്. ലൈവ് വീഡിയോ വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ വഴി പെണ്‍കുട്ടിക്കെതിരെയും ഇവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും അധിക്ഷേപവും ഭീഷണിയും തുടരുകയാണ്.

മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബ് കളിച്ചത്. അതിന് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിഷേധവുമായി ജെസ് ലയും കൂട്ടരും തിരുവനന്തപുരത്ത് ഫഌഷ് മോബ് സംഘടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com