സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ല: ചെന്നിത്തല

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ പ്രായം കൂട്ടാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ല: ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ പ്രായം കൂട്ടാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല. പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്താനുള്ള  നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുയാണെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പരിഹസിച്ചു. 

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഒരു നിലപാടും ഭരണപക്ഷത്ത് ഇരിക്കുമ്പോള്‍ മറ്റൊരു നിലപാടുമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇപ്പോഴും പങ്കാളിത്ത പെന്‍ഷന്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ചുഴിലിക്കാറ്റിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറവാണ്. തീരദേശം കൊടുംപട്ടിണിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ റേഷന്‍ തട്ടിപ്പാണെന്നും ചുഴലിക്കാറ്റില്‍ മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് ഇതുവരെ കൊടുക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com