'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും'എന്ന് പറഞ്ഞത് നിശ്ചയദാര്‍ഢ്യത്തോടെ ഇതൊക്കെ ചെയ്യാന്‍ തന്നെയാണ് : എം വി ജയരാജന്‍

ജിഷയുടെ കുടുംബം അനാഥമാകരുത് എന്നത് കൊണ്ടാണ് വീടും അമ്മക്ക് പെന്‍ഷനും സഹോദരിക്ക് ജോലിയും സര്‍ക്കാര്‍ നല്‍കിയത് 
'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും'എന്ന് പറഞ്ഞത് നിശ്ചയദാര്‍ഢ്യത്തോടെ ഇതൊക്കെ ചെയ്യാന്‍ തന്നെയാണ് : എം വി ജയരാജന്‍

തിരുവനന്തപുരം : എല്‍ഡിഎപ് സര്‍ക്കാര്‍ വന്നു. ശരിയായി. ശാത്രീയ തെളിവുകള്‍ കണ്ടെത്തി ശിക്ഷ ഉറപ്പാക്കിയെന്ന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു. ജിഷ വധക്കേസില്‍ കോടതി വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുമ്പ് എംവി ജയരാജന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിഷ കേസിന്റെ നാള്‍വഴികളും, മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് അന്വേഷണത്തിലുണ്ടായ വീഴ്ചകളുമെല്ലാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

യുഡിഎഫ് സര്‍ക്കാര്‍ ജിഷക്ക് നീതി നല്‍കിയില്ല. ധൃതിപിടിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതശരീരം കത്തിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകള്‍ നശിപ്പിച്ചാല്‍ കുറ്റവാളിയെ രക്ഷപ്പെടുത്താം എന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ കരുതിയത്.  അന്വേഷണം പ്രഹസമാക്കി.എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികള്‍ മാറി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു.ADGP യുടെ മേല്‍നോട്ടം, പുതിയ അന്വേഷണ സംഘം, ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ തെളിവുകള്‍ കണ്ടെത്തി. 291 രേഖകളും 34 തൊണ്ടികളും കണ്ടെത്തി.
100 സാക്ഷികളെ വിസ്തരിച്ചു. തുടക്കത്തില്‍ തന്നെ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചു.ഇത്തരത്തില്‍ പഴുതുകളില്ലാതെ കേസ് നടത്തിയതാണ് കൊലയാളിക്ക് ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്കുള്ള ശിക്ഷ ഉറപ്പാക്കാനായതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


2016 ഏപ്രില്‍ 28ന് UDF  സര്‍ക്കാരിന്റ അവസാന കാലത്താണ് പെരുമ്പാവൂരില്‍ ഒറ്റമുറി വീട്ടില്‍ വെച്ച് പാവപ്പെട്ട നിയമവിദ്യാര്‍ത്ഥിനിയായ
ജിഷയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. സ്ത്രീ സുരക്ഷയില്‍ പ്രഥമ സ്ഥാനത്തായ കേരളത്തില്‍ ഡല്‍ഹിയെ പോലെ നിര്‍ഭയമാരില്ല എന്ന് നാം അഭിമാനിച്ചു. ജിഷ സംഭവം ജനങ്ങളില്‍ ഞെട്ടലുണ്ടാക്കുക മാത്രമല്ല രോഷവും ആശങ്കയുമുണ്ടാക്കി. 'ജസ്റ്റീസ് ഫോര്‍ ജിഷ'എന്ന മുദ്രാവാക്യം ഉയര്‍ത്തി LDF ഉം ജനങ്ങളും രംഗത്തിറങ്ങി.

UDF സര്‍ക്കാര്‍ ജിഷക്ക് നീതി നല്‍കിയില്ല. ധൃതിപിടിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തി.മൃതശരീരം കത്തിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകള്‍ നശിപ്പിച്ചാല്‍ കുറ്റവാളിയെ രക്ഷപ്പെടുത്താം എന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ കരുതിയത്.അന്വേഷണം പ്രഹസമാക്കി.LDF അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികള്‍ മാറി.LDF തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു.

ADGP യുടെ മേല്‍നോട്ടം, പുതിയ അന്വേഷണ സംഘം, ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ തെളിവുകള്‍ കണ്ടെത്തി.291 രേഖകളും 34 തൊണ്ടികളും കണ്ടെത്തി. 100 സാക്ഷികളെ വിസ്തരിച്ചു. തുടക്കത്തില്‍ തന്നെ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചു. ഇത്തരത്തില്‍ പഴുതുകളില്ലാതെ കേസ് നടത്തിയതാണ് കൊലയാളിക്ക് ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്കുള്ള ശിക്ഷ ഉറപ്പാക്കാനായത്.കൊലയാളിക്ക് കൊലക്കയറോ കല്‍ത്തുറുങ്കോ എന്നറിയാന്‍ ഇനി ഏതാനും മണിക്കൂര്‍ കാത്തിരുന്നാല്‍ മതി.ജിഷയുടെ കുടുംബം അനാഥമാകരുത് എന്നത് കൊണ്ടാണ് കൂരയില്ലാത്ത കുടുംബത്തിന് വീടും അമ്മക്ക് പെന്‍ഷനും സഹോദരിക്ക് ജോലിയും സര്‍ക്കാര്‍ നല്‍കിയത്. ജിഷമാര്‍ ഇനി ഉണ്ടാകരുത്.'LDF വരും എല്ലാം ശരിയാകും'എന്ന് പറഞ്ഞത് നിശ്ചയദാര്‍ഢ്യത്തോടെ ഇതൊക്കെ ചെയ്യാന്‍ തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com