ദിലീപ് ഹരിശ്ചന്ദ്രനല്ല; കുറ്റപത്രം ചോര്‍ത്തിയത് നടന്‍ തന്നെയെന്ന് പ്രോസിക്യൂഷന്‍

കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍
 ദിലീപ് ഹരിശ്ചന്ദ്രനല്ല; കുറ്റപത്രം ചോര്‍ത്തിയത് നടന്‍ തന്നെയെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഹരിശ്ചന്ദ്രനല്ലെന്ന് പ്രോസിക്യൂഷന്‍. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 23 ന് വിധി പറയും. 

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണം ഉന്നയിച്ച് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയാണ് ആഴ്ചകള്‍ക്ക് മുന്‍പ് സമീപിച്ചത്. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പു മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങാനായി കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com