സിപിഎം വിരുദ്ധനല്ല; ഉയര്‍ത്തിപ്പിടിക്കുന്നത് ജനപക്ഷ നിലപാടുകള്‍: കാനം

താന്‍ സിപിഎം വിരുദ്ധനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സിപിഎം വിരുദ്ധനല്ല; ഉയര്‍ത്തിപ്പിടിക്കുന്നത് ജനപക്ഷ നിലപാടുകള്‍: കാനം

കൊച്ചി: താന്‍ സിപിഎം വിരുദ്ധനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്റെ നിലപാടുകള്‍ മാത്രമേ തനിക്ക് സ്വീകരിക്കാന്‍ സാധിക്കുള്ളു. അവയില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു. അത് ജനപക്ഷനിലപാടാണ് എന്നാണ് വിശ്വാസം എന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയര്‍ത്തേണ്ടിവന്നത് എന്നത് ശരിയാണ് അതുകൊണ്ട് പിണറായി വിജയനും താനും തമ്മില്‍ നിലപാടുകളില്‍ വലിയ അന്തരമുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും തെറ്റുകള്‍ തിരുത്തി ഇടതുപക്ഷം മുന്നോട്ടുപോകും എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com