സിപിഐ 24 കാരറ്റാണ്;  വിശ്വാസ്യതയുടെ മാറ്റ് പരിശോധിക്കാന്‍ ആരും ശ്രമിക്കേണ്ട: കാനം

സിപിഐ ഇടതുമുന്നണി വിടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സിപിഐ 24 കാരറ്റാണ്;  വിശ്വാസ്യതയുടെ മാറ്റ് പരിശോധിക്കാന്‍ ആരും ശ്രമിക്കേണ്ട: കാനം

കൊച്ചി: സിപിഐ ഇടതുമുന്നണി വിടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ വിശ്വാസ്യതയുടെ മാറ്റ് പരിശോധിക്കാന്‍ ആരും ശ്രമിക്കേണ്ട. സിപിഐ 24 കാരറ്റാണ്, അദ്ദേഹം പറഞ്ഞു. 

കയ്യേറ്റ വിഷയത്തില്‍ എല്‍ഡിഎഫിന് പാളിച്ച പറ്റിയാല്‍ സിപിഐ ഇടപെടും. ജനപ്രതിനിധികളും മന്ത്രിമാരും നിയമത്തിന് മുന്നില്‍ സമന്‍മാരാണ്,  അദ്ദേഹം പറഞ്ഞു.

സിപിഎമ്മുമായിട്ടുള്ള നിരന്തര കലഹങ്ങള്‍ സിപിഐയെ ഇടതു മുന്നണിയില്‍ നിന്ന് അകറ്റുന്നതായി വാര്‍ത്തകര്‍ പ്രചരിച്ചിരുന്നു.യകേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെയാണ് മുന്നണി വിടാന്‍ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com