പയ്യോളി മനോജ് വധം: സിബിഐ അന്വേഷണം ശരിയായ ദിശയില്‍; താന്‍ പ്രതിയായത് സിപിഎം വിഭാഗീയത കാരണമെന്ന് മുന്‍ ലോക്കല്‍ കമ്മറ്റി അംഗം

സിബിഐ ശരിയായ ദിശയിലാണ് അന്വേഷണം  നടത്തുന്നത്. പൊലീസിന് ലഭിച്ച പട്ടിക പ്രകാരമാണ് താന്‍ പ്രതിയായത്. ഇതിന് കാരണം  സിപിഎമ്മിലെ വിഭാഗീയതയാണെന്നും സിപിഎം മുന്‍ എല്‍സി അംഗം വടക്കേല്‍ ബിജു
പയ്യോളി മനോജ് വധം: സിബിഐ അന്വേഷണം ശരിയായ ദിശയില്‍; താന്‍ പ്രതിയായത് സിപിഎം വിഭാഗീയത കാരണമെന്ന് മുന്‍ ലോക്കല്‍ കമ്മറ്റി അംഗം

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ സിപിഎം പയ്യോളി ലോക്കല്‍ കമ്മറ്റി അംഗം. സിബിഐ ശരിയായ ദിശയിലാണ് അന്വേഷണം  നടത്തുന്നത്. പൊലീസിന് ലഭിച്ച പട്ടിക പ്രകാരമാണ് താന്‍ പ്രതിയായത്. ഇതിന് കാരണം  സിപിഎമ്മിലെ വിഭാഗീയതയാണെന്നും വടക്കേല്‍ ബിജു പറഞ്ഞു.

തങ്ങളെ മനപൂര്‍വം പ്രതിയാക്കിയിട്ടും  പാര്‍ട്ടിയോടുള്ള കൂറും വിധേയത്വവും കാരണമാണ് ഇതുവരെ തുറന്നുപറയാതിരുന്നതെന്നും ബിജു പറയുന്നു.  അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ഞങ്ങളെ രക്ഷിക്കാന്‍ പാര്‍ട്ടി ഒന്നും ചെയ്തില്ല. മറ്റുകേസുകളില്‍ പാര്‍ട്ടി കാണിക്കുന്ന ജാഗ്രത ഈ കേസില്‍ ഉണ്ടായില്ലെന്നും ബിജു പറയുന്നു.

പ്രതികള്‍ വിഎസ് പക്ഷക്കാരാണെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നവരെ വിഎസ് പക്ഷക്കാരാക്കി ചിത്രീകരിക്കുകയായിരുന്നു. പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്ന ചിലരെ പ്രതികളാക്കാനാണ് ശ്രമം നടന്നത്. പാര്‍ട്ടിയിലെ വിഭാഗീയതകാരണമാണ് താന്‍ പ്രതിയായതെന്നും ബിജു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com