മന്ത്രിയാകാന്‍ തയ്യാര്‍;  എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് ഗണേഷ് കുമാര്‍

എന്‍സിപിയുമായി സഹകരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ ഗണേഷ് കുമാര്‍.
മന്ത്രിയാകാന്‍ തയ്യാര്‍;  എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: എന്‍സിപിയുമായി സഹകരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ ഗണേഷ് കുമാര്‍. അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇടതുമുന്നണിക്ക് താത്പര്യമെങ്കില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. താനോ പാര്‍ട്ടി ചെയര്‍മാനോ എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല.

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ എന്‍സിപിയുമായി അടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ബാലകൃഷ്ണപിള്ള വരുന്ന നാലിന് മുംബൈയില്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും ചര്‍ച്ചയില്‍ പങ്കെടുക്കും. 

രണ്ട് എംഎല്‍എമാരും ആരോപണവിധേയരായി തുടരുന്ന സാഹചര്യത്തില്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബാലകൃ്ണപിള്ള എന്‍സിപിയുമായി അടുക്കുന്നത് എന്നാണ് സൂചന. എന്നാല്‍  വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാക്കി ബാലകൃഷ്ണപിളള്ള രംഗത്ത് വന്നിരുന്നു. നിലവില്‍ കേരള കോണ്‍ഗ്രസ്(ബി)യ്ക്ക് ഒരു എംഎല്‍എ മാത്രമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com