മീനുകള്‍ മൃതദേഹങ്ങള്‍ തിന്നില്ല; ധൈര്യമായി മത്സ്യം വാങ്ങാമെന്ന് ശാസ്ത്രജ്ഞര്‍

മീനുകള്‍ മൃതദേഹങ്ങള്‍ തിന്നില്ല; ധൈര്യമായി മത്സ്യം വാങ്ങാമെന്ന് ശാസ്ത്രജ്ഞര്‍
മീനുകള്‍ മൃതദേഹങ്ങള്‍ തിന്നില്ല; ധൈര്യമായി മത്സ്യം വാങ്ങാമെന്ന് ശാസ്ത്രജ്ഞര്‍

കൊച്ചി: ഓഖി ദുരന്തത്തെ തുടര്‍ന്ന് മീനുകള്‍ ഭക്ഷ്യയോഗ്യമല്ലാതായി മാറിയിട്ടുണ്ടെന്ന പ്രചാരണം തെറ്റെന്ന് ശാസ്ത്രജ്ഞര്‍. കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചിട്ടുണ്ടാവാമെന്ന പേരിലാണ് പ്രചാരണം നടക്കുന്നത്. ഈ മീനുകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും രോഗങ്ങള്‍ക്കു സാധ്യതയുണ്ടെന്നും പ്രചാരണം നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത് മത്സ്യവിപണത്തെ ബാധിക്കുന്ന നിലവരെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊതുവേ കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ ഭക്ഷിക്കുന്നവയല്ലെന്നാണ് ഇക്കാര്യത്തില്‍ പഠനം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ചാള, അയല, കൊഴുവ തുടങ്ങിയ മത്സ്യങ്ങള്‍ ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ ഭക്ഷിക്കില്ല. സസ്യ, ജൈവ പ്രവകങ്ങളെ ചെകിളയിലടെ എത്തുന്ന ജലം ഉപയോഗിച്ച് അരുച്ചു ശുദ്ധമാക്കിയാണ് ഇവ ഭക്ഷിക്കുന്നത്. 

നത്തോലി, അയക്കൂറ, മോദ, ശിലാവ്, നെയ്മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഇരയെ കണ്ടെത്തി ആക്രമിച്ചു കീഴടക്കുകയാണ് ചെയ്യുന്നത്. ജീവനുള്ളവയെയാണ് ഇവ ആഹാരമാക്കുന്നത്. 

അതേസമയം ചിലയിനും സ്രാവുകള്‍ മൃതദേഹം ഭക്ഷിക്കുന്നവയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ മത്സ്യബന്ധന മേഖലകളില്‍ ഇത്തരം സ്രാവുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് ഇവര്‍ ചൂ്ണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com