ഐക്യം തകരുന്ന രീതിയില്‍ സിപിഐയെ വിമര്‍ശിക്കതരുത്; എതിര്‍ക്കേണ്ടിടത്ത് എതിര്‍ത്തിട്ടുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

അവര്‍ അങ്ങനെ പെരിമാറിയാലും നമ്മള്‍ അങ്ങനെ പെരുമാറരുത്.മുന്നണിയായി നില്‍ക്കുമ്പോള്‍ തന്നെ എതിര്‍ക്കേണ്ടിടത്തു സിപിഐയെ എതിര്‍ത്തിട്ടുണ്ട്. 
ഐക്യം തകരുന്ന രീതിയില്‍ സിപിഐയെ വിമര്‍ശിക്കതരുത്; എതിര്‍ക്കേണ്ടിടത്ത് എതിര്‍ത്തിട്ടുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

പത്തനംതിട്ട: ഇടതുപക്ഷ ഐക്യം തകരുന്ന രീതിയില്‍ സിപിഐയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. പ്രതിനിധി സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് മറുപടി നല്‍കികയായിരുന്നു അദ്ദേഹം.അവര്‍ അങ്ങനെ പെരിമാറിയാലും നമ്മള്‍ അങ്ങനെ പെരുമാറരുത്.മുന്നണിയായി നില്‍ക്കുമ്പോള്‍ തന്നെ എതിര്‍ക്കേണ്ടിടത്തു സിപിഐയെ എതിര്‍ത്തിട്ടുണ്ട്. 

സിപിഐ മുന്നണി മര്യാദകള്‍ ലംഘിക്കുകയാണെന്നും ഇടതുമുന്നണിയില്‍ നിന്ന് സിപിഐയെ പുറത്താക്കണമെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്ലാ ഏര്യ കമ്മിറ്റികളും ഈ നിലപാടാണ് സ്വീകരിച്ചത്. കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. മാധ്യമശ്രദ്ധ ലഭിക്കുന്നതിനാണ് കാനം തുടര്‍ച്ചയായി സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. സിപിഐയുടെ നിലപാടുകള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണോ എന്നും ആലോചിക്കണമെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തരകരോട് സംയമനം പാലിക്കണം എന്നാവശ്യപ്പെട്ട് കോടിയേരി രംഗത്ത് വന്നിരിക്കുന്നത്. 

സിപിഎമ്മിന്റെ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും സിപിഐയ്ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ ഭാഷയിലാണ് ഏര്യ കമ്മിറ്റികള്‍ വിമര്‍ശനം ഉന്നയിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് അംബാനിയാകാനാണ് സിപിഐ ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്. സിപിഐ മന്ത്രിമാര്‍ അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണ് എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരിയെ മത്സരിപ്പിക്കുമെന്ന വാര്‍ത്തയും കോടിയേരി തള്ളി. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും സിപിഎം മുതിരില്ലെന്നും കോടിയേരി വ്യക്തമാക്കി. വിഭാഗിയതയ്ക്ക് ശ്രമിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും വ്യക്തി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കോടിയേരി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com