ഓഖി: സ്പീക്കര്‍ക്കെതിരെ അശ്ലീല സംഭാഷണം പ്രചിപ്പിച്ച യുവാവ് അറസ്റ്റില്‍

ഓഖി: സ്പീക്കര്‍ക്കെതിരെ അശ്ലീല സംഭാഷണം പ്രചിപ്പിച്ച യുവാവ് അറസ്റ്റില്‍
ഓഖി: സ്പീക്കര്‍ക്കെതിരെ അശ്ലീല സംഭാഷണം പ്രചിപ്പിച്ച യുവാവ് അറസ്റ്റില്‍

പൊന്നാനി: ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശച്ചില്ലെന്നു പറഞ്ഞ് അശ്ലീല ചുവയോടെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റിലായി. അഴീക്കല്‍ സ്വദേശി കുഞ്ഞിരായന്‍  കുട്ടിക്കാനകം അല്‍മീന്‍ ആണ് പിടിയിലായത്. 

ഓഖി ചുഴലിക്കാറ്റ് പൊന്നാനി തീരത്ത് നാശം വിതച്ചിട്ടും ജനപ്രതിനിധി കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശച്ചില്ലെന്ന് ആരോപിച്ചാണ് മുപ്പത്തിരണ്ടുകാരനായ അല്‍മീന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. സ്പീക്കര്‍ക്കെതിരെ അശ്ലീല ചുവയുള്ള സംഭാഷണങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്.

പൊന്നാനി എസ്‌ഐ കെ നൗഫലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com