'കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹം' ; സിപിഐക്കെതിരെ സിപിഎം ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും പ്രതിനിധികള്‍
'കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹം' ; സിപിഐക്കെതിരെ സിപിഎം ജില്ലാസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം


പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമാണെന്നാണ് പ്രതിനിധികള്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്. അതുകൊണ്ടാണ് സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പല വിഷയങ്ങളിലും സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന സിപിഐയെ ഇനിയും മുന്നണിയില്‍ നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. 

മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് കാനം തുടര്‍ച്ചയായി സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്തുവരുന്നത്. സിപിഐയുടെ നിലപാടുകള്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും ഏരിയാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

ജില്ലകളിലെ വിവിധ ഏരിയ കമ്മിറ്റികളുടെ ഗ്രൂപ്പ് ചര്‍ച്ചകളിലും ഇന്നലെ സിപിഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അടൂരില്‍ ചിറ്റയം ഗോപകുമാര്‍ ഇനി മല്‍സരിച്ചാല്‍ വിജയിക്കില്ലെന്നും പന്തളം ഏരിയാകമ്മിറ്റി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com