കോണ്‍ഗ്രസ് നിലപാടു തള്ളി എംഎം ഹസന്‍; മുത്തലാഖ് ബില്ലിനോട് എതിര്‍പ്പെന്ന് കെപിസിസി പ്രസിഡന്റ്

കോണ്‍ഗ്രസ് നിലപാടു തള്ളി എംഎം ഹസന്‍; മുത്തലാഖ് ബില്ലിനോട് എതിര്‍പ്പെന്ന് കെപിസിസി പ്രസിഡന്റ്
കോണ്‍ഗ്രസ് നിലപാടു തള്ളി എംഎം ഹസന്‍; മുത്തലാഖ് ബില്ലിനോട് എതിര്‍പ്പെന്ന് കെപിസിസി പ്രസിഡന്റ്

കോഴിക്കോട്: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ എതിരെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ലക്ഷ്യം വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിലാണ് ഹസന്റെ പരാമര്‍ശം.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവ് വന്നതിനു പിന്നാലെ തന്നെ അതിനെ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോഴും, പൊതുവായി ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതേസമയം ബില്‍ കൊണ്ടുവന്ന രീതിയെയും ചില വ്യവസ്ഥകളെയും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തിരുന്നു. ബില്‍ ഒറ്റയടിക്കു പാസാക്കാതെ പാര്‍ലമെന്ററി കമ്മിറ്റിക്കു വിടണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് മുത്തലാഖ് നിരോധന ബില്ലിനെ അനുകൂലിക്കുമ്പോഴാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഹസന്‍ കുറ്റപ്പെടുത്തി.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്ന ലക്ഷ്യം വച്ചാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവരുന്നതെന്ന് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതിനു സമാനമായ നിലപാടാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സ്വീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com