ആലിംഗന വിവാദം ഒത്തുതീര്‍പ്പായി; പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കും; ആണ്‍കുട്ടിയ്ക്ക് പരീക്ഷ എഴുതാന്‍ അനുമതി

സംഗീത മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ അഭിനന്ദിച്ചുകൊണ്ടാണ് പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി ആലിംഗനം ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലിംഗനം ചെയ്തതിന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചെടുക്കാന്‍ തീരുമാനമായി. ആണ്‍കുട്ടിയ്ക്ക് പരീക്ഷ എഴുതാന്‍ അനുവദിക്കും. ഇത് സംബന്ധിച്ച ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ മാനേജ്‌മെന്റ് ഒപ്പുവെച്ചു. ശശി തരൂര്‍ എംപിയുടെ മധ്യസ്ഥതയിലാണ് സംഭവം ഒത്തുതീര്‍പ്പിലെത്തിയത്. 

സംഗീത മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ അഭിനന്ദിച്ചുകൊണ്ടാണ് പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി ആലിംഗനം ചെയ്തത്. ഇതിനെത്തുടര്‍ന്ന് രണ്ട് കുട്ടികളേയും സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇത് വന്‍ വിവാദമായിരുന്നു. സംഭവം ദേശിയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തതോടെയാണ് ഒത്തുതീര്‍പ്പിലേക്ക് എത്താന്‍ ധാരണയായത്. 

കുട്ടികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കുമെന്ന് നേരത്തെതന്നെ സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു. അതിന് പുറമെയാണ് പെണ്‍കുട്ടിയെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. സസ്‌പെന്‍ഷനിലായിരുന്ന ദിവസങ്ങളിലെ ഹാജര്‍ സംബന്ധിച്ച് സിബിഎസ്ഇ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ മുന്‍കൈയെടുക്കാമെന്ന് ധാരണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com