മുഖ്യന്ത്രിക്കെതിരെ ഭീഷണി മുഴക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാള്‍ പിടിയില്‍

നാല് മാസം മുമ്പാണ് മിഥുന്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്.
മുഖ്യന്ത്രിക്കെതിരെ ഭീഷണി മുഴക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാള്‍ പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുളനട ഞെട്ടൂര്‍ സ്വദേശിയായ മിഥുനെ (19)ആണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.

നാല് മാസം മുമ്പാണ് മിഥുന്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. തുടര്‍ന്ന് സംഭവത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കുളനട ലോക്കല്‍ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് കഴിഞ്ഞ ദിവസം അജ്ഞാതന്റെ ഭീഷണി വന്നിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com