മദര്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ നീക്കി

വിദ്യാര്‍ത്ഥിനികളോട് അപമര്യാതയായി പെരുമാറുന്നു എന്ന കാരണത്താല്‍  പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലായിരുന്നു.
മദര്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ നീക്കി

പാവറട്ടി: പെരുവല്ലൂര്‍ മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആര്‍.യു. അബ്ദുല്‍ സലീമിനെ തല്‍സ്ഥാനത്ത് നിന്നു മാറ്റി. വിദ്യാര്‍ത്ഥിനികളോട് അപമര്യാതയായി പെരുമാറുന്നു എന്ന കാരണത്താല്‍  പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലായിരുന്നു. പകരം വൈസ് പ്രിന്‍സിപ്പല്‍ സി.വി. മിനിക്ക് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ ചുമതല നല്‍കി. ഇതോടെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തി വന്ന സമരങ്ങള്‍ അവസാനിച്ചു. ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും.

എസ്എഫ്‌ഐ രാപകല്‍ സമരവും കെഎസ്‌യു നിരാഹാര സമരവും പ്രഖ്യാപിച്ച് തിങ്കളാഴ്ച മുതല്‍ സമരത്തിന്റെ തീവ്രത കൂട്ടാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ മാറ്റി സമരം ഒത്തു തീര്‍പ്പാക്കിയത്.  പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും വിദ്യാര്‍ഥികള്‍ സമര വിജയം ആഘോഷിച്ചു.

ബുധനാഴ്ച നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കും. ഇതനുസരിച്ച് കോളജില്‍ ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ എടുത്ത് മാറ്റാന്‍ എസ്‌ഐ ചെയര്‍മാനായി സമിതി രൂപീകരിച്ചു. ഈ സമിതി തിങ്കളാഴ്ച കോളജില്‍ യോഗം ചേരും. 

മുഹമ്മദ് സലീമിനെതിരെ കടുത്ത ആരോപണങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ചിരുനന്നത്. പെണ്‍കുട്ടികളുടെ മുറിയില്‍നിന്ന് രാത്രി അപശബ്ദങ്ങള്‍ കേള്‍ക്കുന്നു, ശുചിമുറികളില്‍ ലൈറ്റ് കാണുന്നു തുടങ്ങിയ ആരോപണങ്ങളും തികച്ചും സ്വകാര്യമായ ചോദ്യങ്ങളുമാണ്  മുഹമ്മദ് സലീം ചോദിക്കുന്നതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ആരോപണമുയര്‍ന്നതോടെ  മുഹമ്മദ് സലീമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com