നെഹ്രു കൊളേജില്‍ അധ്യാപകരുടെ സമരം 

വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അധ്യാപകരുടെ സമരംഅധ്യാപകരുടെത് പ്രതികാര നടപടിയെന്ന് വിദ്യാര്‍ത്ഥികള്‍ 
നെഹ്രു കൊളേജില്‍ അധ്യാപകരുടെ സമരം 

പാമ്പാടി നെഹ്രു കോളേജില്‍ അധ്യാപകരുടെ സമരം തുടങ്ങി. വിദ്യാര്‍ത്ഥികള്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് അധ്യാപകര്‍ സമരം ചെയ്യുന്നത്. എന്നാല്‍ അധ്യാപകരുടെത് പ്രതികാര നടപടിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.ദീര്‍ഘകാലത്തെ സമരത്തിന് ശേഷം ഇന്ന് മുതലാണ് ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചുചേര്‍ത്ത ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ക്ലാസുകള്‍ തുടങ്ങാനുണ്ടായ തീരുമാനമുണ്ടായത്. യോഗത്തില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അധ്യാപകര്‍ തന്നെ മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍ അട്ടിമറിക്കുയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com