അധികാരത്തില്‍ എത്തിയവര്‍ അഴിമതിക്കെതിരെ മിണ്ടുന്നില്ല: വിഎസ് 

സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ വിമര്‍ശനവുമായി വീണ്ടും വിഎസ്- അഴിമതി കേസുകളില്‍ പെട്ടവര്‍ക്കെതിരെ തുടര്‍നടപടിയുണ്ടാകുന്നില്ല - അഴിമതി രഹിത ജനസേവനം സര്‍ക്കാര്‍ ഉറപ്പുവരുത്തണം
അധികാരത്തില്‍ എത്തിയവര്‍ അഴിമതിക്കെതിരെ മിണ്ടുന്നില്ല: വിഎസ് 

തിരുവനന്തപുരം: സര്‍ക്കാറിനും വിജിലന്‍സിനുമെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. അഴിമതിക്കെതിരെ പ്രസംഗിക്കുന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍. ബാര്‍ട്ടണ്‍ഹില്‍ ലോ കോളേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനും സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമോലിന്‍, ടൈറ്റാനിയം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. അഴിമതിക്കേസുകളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കാര്യമായി നടപടിയെടുക്കുന്നില്ല. കോടതിയില്‍ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് സഞ്ചരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസും അഴിമതിതന്നെയാണ് വിഎസ് കൂ്ട്ടിച്ചേര്‍ത്തു വിജിലന്‍സില്‍ നിന്നും പ്രതീക്ഷിക്കുന്ന നടപടികള്‍ ഉണ്ടാവുന്നില്ല. അഴിമതി രഹിതമായി ജനസേവനം ഉറപ്പുവരുത്തുകയാണ് സര്‍്ക്കാര്‍ ചെയ്യേണ്ടത്. പൊതുജനമാണ് ജീവനക്കാരുടെ യജമമാനന്‍മാര്‍ എ്‌നബോധം ഉണ്ടായാല്‍ അഴിമതിക്ക് പരിഹാരമാകുമെന്നും വിഎസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com