വിജിലന്‍സിനെതിരെ ഹൈക്കോടതി

സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി -വിജിലന്‍സ് കോടതികള്‍ അനാവശ്യവ്യവഹാരങ്ങള്‍ക്ക് വഴിവെയ്ക്കരുത്- വിമര്‍ശനം ചെന്നിത്തലയുടെ ഹര്‍ജി പരിഗണിക്കവെ
വിജിലന്‍സിനെതിരെ ഹൈക്കോടതി

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്നെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് മന്ത്രിസഭാതീരുമാനങ്ങള്‍ പോലും ചെയ്യുന്നു. എന്തിനാണ് മുന്‍സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത്. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും കോടതി നിരീക്ഷിച്ചു. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ശങ്കര്‍ റെഡ്ഡിയുടെ നിയമനം നിലവിലെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എ്ന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു. ഇതാണ് ഹൈകോടതിയുടെ വാക്കാലുള്ള വിമര്‍ശനത്തിന് കാരണമായത്. 

വിജിലന്‍സ് തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.യും ശങ്കര്‍ റെഡ്ഡിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചെന്നിത്തലയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com