സിപിഎം സിപിഐ തര്‍ക്കത്തിനിടെ എല്‍ഡിഎഫ് യോഗം ഇന്ന് 

വിവരാവകാശ നിയമത്തെച്ചൊല്ലി ഇരുപാര്‍ട്ടികളും രണ്ടു തട്ടില്‍ - ക്രമസമാധാന നിലയെസംബന്ധിച്ചും തര്‍ക്കം 
സിപിഎം സിപിഐ തര്‍ക്കത്തിനിടെ എല്‍ഡിഎഫ് യോഗം ഇന്ന് 

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം ഇന്നു നടക്കും. രാവിലെ 11ന് എ.കെ.ജി സെന്ററിലാണ് യോഗം. റേഷന്‍, ഭരണപ്രതിസന്ധി, ക്രമസമാധാന പ്രശ്‌നം, സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥി പീഡനം, പടിവാതില്‍ക്കല്‍ നില്‍ക്കുന്ന നിയമസഭ സമ്മേളനം എന്നിവയും മുന്നണി നേതൃത്വത്തിന്റെ പരിഗണനക്കായി മുന്നിലുണ്ട്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമം വഴി പരസ്യമാക്കുന്നതു സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തില്‍ രൂക്ഷമായ തര്‍ക്കം ക്രമസമാധാന നിലയെക്കുറിച്ച് അഭിപ്രായ പ്രകടനത്തോടെ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തെ പ്രതികൂട്ടില്‍നിര്‍ത്തുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. വിവരാവകാശ നിയമം സംബന്ധിച്ച അഭിപ്രായ ഭി്ന്നത മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലെ വാദപ്രതിവാദത്തിലേക്ക് മാറിയിരുന്നു. മന്ത്രിസഭ യോഗ തീരുമാനം വിവരാവകാശനിയമ പ്രകാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നാണ് സി.പി.ഐ ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com