ജനപക്ഷ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്‌ 

പുതിയ സംഘടനയുമായി പിസി ജോര്‍ജ്ജ് കേരള ജനപക്ഷ പാര്‍ട്ടി ഇടതു-വലതുമുന്നണികളുമായി സഹകിരിക്കില്ലഅഴിമതിക്കും വികസന മുരടിപ്പിനുമെതിരെ പുതിയ പാര്‍ട്ടി
ജനപക്ഷ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്‌ 

കോട്ടയം: കേരള ജനപക്ഷ പാര്‍ട്ടി എന്ന പുതിയ സംഘടനയുമായി പിസിജോര്‍ജ്ജ്. നിലവില്‍ യുഡിഎഫുമായോ എല്‍ഡിഎഫുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കില്ല. പ്രാദേശിക തലത്തില്‍ അഴിമതി അന്വേഷണ സ്‌ക്വാഡ് രൂപികരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സംഘടനയുടെ സംസ്ഥാനകമ്മറ്റി അംഗങ്ങളായി 78 അംഗങ്ങളെയും ജില്ലാ കണ്‍വീനര്‍മാരെയുമാണ് നിലവില്‍ പ്രഖ്യാപിച്ചത്.

അഴിമതിക്കും വികസനമുരടിപ്പിനുമെതിരെയാണ് പുതിയ സംഘടനയെന്നും പിസിജോര്‍ജ്ജ് പറഞ്ഞു. ഇടതു-വലതുമുന്നണിയുടെ ഭാഗമായി നിന്നത് തെറ്റായിപ്പോയെന്നും ഇനി അങ്ങനെയൊരു കൂടിച്ചേരലുണ്ടാകില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പ്രവാസികള്‍, സ്ത്രീസുരക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com