മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന്റെ മകളെ മത്സരിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം

ഒഴിവുവന്ന പാര്‍ലമെന്റ് സീറ്റിലേക്ക് ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചരടുവലികള്‍ ഒരു പക്ഷത്ത് നടക്കുന്നു.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന്റെ മകളെ മത്സരിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷം

മലപ്പുറം: ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പാര്‍ലമെന്റ് സീറ്റിലേക്ക് ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചരടുവലികള്‍ ഒരു പക്ഷത്ത് നടക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാര്‍ലമെന്റ് സീറ്റിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം കുഞ്ഞാലിക്കുട്ടി തുറന്നു പറഞ്ഞ സാഹചര്യത്തിലാണ് ഇത് പ്രതിരോധിക്കുന്നതിനായി എതിര്‍പക്ഷം ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയുടെ പേര് മുന്നോട്ടുവച്ചത്. ദേശീയ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിക്കൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ നീക്കം.
പൊതുസമ്മതയായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതിരോധിക്കാന്‍ പറ്റുമെന്നാണ് ഇവര്‍ കരുതുന്നത്. ഡോ. ഫൗസിയയുടെ പേരിനു പുറമെ മുനവ്വറലി തങ്ങള്‍, കെ.പി.എ. മജീദ് എന്നിവരുടെ പേരും ഇവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി.എ.യ്ക്ക് അധികാരത്തില്‍ വരാന്‍ഡ സാധിച്ചാല്‍ മുതിര്‍ന്ന നേതാവെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയെ കേന്ദ്രമന്ത്രിയെന്ന നിലയില്‍ പരിഗണിക്കും. ഇതാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് പി.കെ. സൈനബയ്‌ക്കെതിരെ മൃഗീയ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. ലീഗിന്റെ സ്വന്തം തട്ടകം കൂടിയാണ് മലപ്പുറം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com