തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകും

തൃശൂര്‍ പൂരം വെടിക്കെട്ടോടെ തന്നെ നടത്താന്‍ മന്ത്രിസഭാ തീരുമാനം
തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുണ്ടാകും

തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടോടെ തന്നെ നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആചാരങ്ങളോടെ തൃശൂര്‍ പൂരം നടത്താനും, പൂരത്തിന് വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

തൃശൂര്‍ പൂരത്തിനുള്‍പ്പെടെ ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യാഴാഴ്ച തൃശൂരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com