മംഗ്ലൂരിലേക്ക് പിണറായി വിജയന്‍ പോകും

മംഗ്ലൂരിലേക്ക് പിണറായി വിജയന്‍ പോകും

ഫെബ്രുവരി 25ന് മംഗ്ലൂരില്‍ സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദറാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. റാലിയില്‍ പ്രസംഗിക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍

കൊച്ചി: ഫെബ്രുവരി 25ന് മംഗ്ലൂരില്‍ സിപിഎം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദറാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. റാലിയില്‍ പ്രസംഗിക്കാന്‍ പിണറായി വിജയനെ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിക്കുകയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
എ.കെ.ജി. ബീഡി വര്‍ക്കേഴ്‌സ് ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനും മതസൗഹാര്‍ദ്ദറാലിയില്‍ പങ്കെടുക്കുന്നതിനുമാണ് പിണറായി വിജയന്‍ മംഗ്ലൂരിലേക്ക് എത്തുന്നത്. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായ ഉടനെതന്നെ പിണറായി വിജയനെ മംഗ്ലൂരില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആര്‍.എസ്.എസ്. അടക്കമുള്ള സംഘപരിവാര്‍ഡ സംഘടനകള്‍ രംഗത്തു വന്നിരുന്നു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പരിപാടി റദ്ദ് ചെയ്യിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു.
ഇതിനുമുമ്പ് ഭോപ്പാലില്‍ മലയാളികളുടെ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍.എസ്.എസിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഇത് ഏറെ ചര്‍ച്ചയായതാണ്.
ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടായിരിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മംഗ്ലൂരില്‍ തടയാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com