വ്യക്തിഹത്യക്കെതിരെ അമ്മ

സത്യാവസ്ഥ പുറത്തുവരുമ്പോള്‍ കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ തലതാഴ്‌ത്തേണ്ടി വരുമെന്ന് അമ്മ
വ്യക്തിഹത്യക്കെതിരെ അമ്മ

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതിലും, ഒരു പ്രമുഖ നടനു നേരെ ഉയരുന്ന വ്യക്തിഹത്യയില്‍ ആശങ്ക രേഖപ്പെടുത്തിയും താരസംഘടനയായ അമ്മ പ്രസ്താവനയിറക്കി. അമ്മ പ്രസിഡന്റ  ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മുട്ടിയും സംയുക്തമായാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. 

അമ്മയില്‍ അംഗമായ ഒരു നടനു നേരെ നിന്ദ്യമായ വ്യക്തിഹത്യയും, മാധ്യമ വിചാരണയുമാണ് നടക്കുന്നത്. അഭ്യൂഹങ്ങളുടേയും കെട്ടിച്ചമച്ച കഥകളുടേയും അടിസ്ഥാനത്തിലാണ് ഈ അഭിനേതാവിനെതിരെ വ്യക്തിഹത്യ നടക്കുന്നത്. 

പ്രാര്‍ഥനയോടെ ഞങ്ങളും, കേരള സമൂഹത്തിനൊപ്പം കാത്തിരിക്കുന്നത് ഞങ്ങളുടെ സഹോദരിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലുള്ളവര്‍ പിടിക്കപ്പെട്ടു എന്ന വാര്‍ത്തയ്ക്കു വേണ്ടിയാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാവുകയും, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരികയും ചെയ്യുമ്പോള്‍ കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ തലതാഴ്‌ത്തേണ്ടി വരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com