നമ്പി നാരായണന്റെ ഹര്‍ജിയുടെ അന്തിമവാദം ഏപ്രിലില്‍

സിബിമാത്യൂസിനും സംസ്ഥാന സര്‍ക്കാരിനും നിലപാട് അറിയിക്കുന്നതിന് മാര്‍ച്ച് 30വരെ സമയം നല്‍കുകയും ചെയ്തു.
നമ്പി നാരായണന്റെ ഹര്‍ജിയുടെ അന്തിമവാദം ഏപ്രിലില്‍

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്, ജോഷ്വ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്റെ അന്തിമവാദം ഏപ്രില്‍ രണ്ടാംവാരത്തിലേക്ക് മാറ്റി.
തിങ്കളാഴ്ച ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദമുണ്ടായപ്പോള്‍ നിലപാട് വ്യക്തമാക്കുന്നതിന് സിബിമാത്യൂസിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. എന്തുകൊണ്ടാണ് മറുപടി നല്‍കാന്‍ വൈകുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസില്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാന്‍ വൈകുന്നതിനാലാണ് സിബിമാത്യൂസിനുവേണ്ടി അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചത്. തിങ്കളാഴ്ച സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായിരുന്നില്ല.
സിബിമാത്യൂസിനും സംസ്ഥാന സര്‍ക്കാരിനും നിലപാട് അറിയിക്കുന്നതിന് മാര്‍ച്ച് 30വരെ സമയം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ രണ്ടാംവാരത്തില്‍ അന്തിമവാദം കേള്‍ക്കും.
അന്വേഷണ ഉദ്യോഗസ്ഥരായ സിബിമാത്യൂസ്, ജോഷ്വാ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്‍ ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് എടുക്കുന്നതിനിടെ എസ്. വിജയനെ നമ്പി നാരായണന്‍ ഒഴിവാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com