കേരളത്തില്‍ ആര്‍എസ്എസ് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

കേരളത്തില്‍ ആര്‍എസ്എസും ബിജെപിയും  കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍ - ഇന്ത്യയില്‍ ഒരിടത്തും കമ്മ്യൂണിസ്റ്റുകാരെ കാലു കുത്താന്‍ അനുവദിക്കില്ല
കേരളത്തില്‍ ആര്‍എസ്എസ് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

മാംഗഌര്‍ ആര്‍എസ്എസും ബിജെപിയും കേരളത്തില്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. കേരളത്തില്‍ പാര്‍ട്ടിക്ക് രണ്ട് ശതമാനം വോട്ടുകള്‍ കിട്ടിയ സമയത്ത് ഓരോ അടിക്കും തിരിച്ചടിച്ചിട്ടുണ്ട്. ഒരോ കൊലയ്ക്കും തിരിച്ച് കൊലപാതകം നടത്തിയിട്ടുണ്ട്. 
ഇന്ത്യിയില്‍ ഒരിടത്തും കമ്മ്യൂണിസ്റ്റുകാരെ കാലുകുത്താന്‍ അനുവദിക്കില്ല. ഡല്‍ഹിയില്‍ ഏകെജി സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ കാരുണ്യം കൊണ്ടാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com