സിനിമ രംഗത്തുള്ളവര്‍ അധോലോകത്തുള്ളവരെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;മുഖ്യമന്ത്രി

സിനിമ രംഗത്തുള്ളവര്‍ അധോലോകത്തുള്ളവരെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;മുഖ്യമന്ത്രി

തിരുവന്തപുരം:സിനിമാക്കാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ കൂടുന്നു. സിനിമ രംഗത്തുള്ളവര്‍ അധോലോകത്തുള്ളവരെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സിനിമയ്ക്കായി ആളുകളെ എടുക്കുമ്പോല്‍ സൂക്ഷ്മത വേണം. ക്രിമിനലുകളെ തുരത്താന്‍ സിനിമാക്കാര്‍ക്കൊപ്പം സര്‍ക്കാരുമുണ്ട്. അദ്ദേഹം പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാക്കാര്‍ക്കെതിരെ നിരന്തരം ആരോപണങ്ങളും വാര്‍ത്തകളും വന്നുകൊണ്ടിരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും സിനിമാക്കാര്‍ക്കിടയില്‍ ക്രിമിനലുകള്‍ കൂടുന്നു എന്ന പരാമര്‍ശം വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com