ബിജെപി മരവിപ്പിച്ചത് ഇല്ലാത്ത സഖ്യനീക്കം: കെഎം മാണി

സഖ്യത്തിനു വേണ്ടി ആരുടെയും പിന്നാലെ പോവേണ്ട ഗതികേട് കേരള കോണ്‍ഗ്രസിനില്ലെന്നു കെഎം മാണി
ബിജെപി മരവിപ്പിച്ചത് ഇല്ലാത്ത സഖ്യനീക്കം: കെഎം മാണി

കൊച്ചി: ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം കേരള കോണ്‍ഗ്രസ് (എം) ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് കെഎം മാണി. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സഖ്യത്തിനു വേണ്ടി ആരുടെയും പിന്നാലെ പോവേണ്ട ഗതികേട് കേരള കോണ്‍ഗ്രസിനില്ലെന്നും കെഎം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം ബിജെപി മരവിപ്പിച്ചെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സമകാലിക മലയാളത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് സഖ്യത്തിനായി ആരുമായും ഔദ്യോഗികമായോ അനൗദ്യോഗികമായോ ചര്‍ച്ച നടത്തിയിട്ടില്ല. ഇത്തരമൊരു സഖ്യം കേരള കോണ്‍ഗ്രസിന്റെ അജന്‍ഡയില്‍ ഇല്ലാത്ത കാര്യമാണെന്നും കെഎം മാണി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ കേരള കോണ്‍ഗ്രസ് തുടര്‍ച്ചയായി വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് സഖ്യനീക്കങ്ങള്‍ മരവിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com