സുനില്‍കുമാറിനെ മാര്‍ച്ച് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തുദിവസം അന്വേഷണത്തിനായി പ്രതികളെ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു
സുനില്‍കുമാറിനെ മാര്‍ച്ച് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ആലുവ: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ സുനില്‍കുമാറിനെ മാര്‍ച്ച് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. പത്തുദിവസം അന്വേഷണത്തിനായി പ്രതികളെ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വിടുന്നത് സംബന്ധിച്ച് പോലീസ് അപേക്ഷ സമര്‍പ്പിച്ച ആലുവ കോടതിയില്‍ രണ്ട് അഭിഭാഷകര്‍ വക്കാലത്തിനെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരായ കൃഷ്ണകുമാറിന് വക്കാലത്ത് നല്‍കിക്കൊണ്ട് പ്രശ്‌നം പരിഹരിച്ചശേഷമാണ് വാദമുണ്ടായത്. പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസിനുവേണ്ടി വാദിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനുണ്ടെന്നും കോയമ്പത്തൂരിലടക്കം പ്രതികളെ കൊണ്ടുപോയി തെളിവെടുക്കാനുണ്ടെന്നും പോലീസിനുവേണ്ടി വാദിച്ചു. എന്നാല്‍ ഗൂഡാലോചനയില്ല എന്ന് മുഖ്യമന്ത്രിയടക്കം പറഞ്ഞ സ്ഥിതിക്ക് പത്തുദിവസം പോലീസ് കസ്റ്റഡിയില്‍ എന്നത് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. പോലീസിന്റെ ഭാഗം അംഗീകരിച്ചുകൊണ്ട് കോടതി മാര്‍ച്ച് അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പ്രതികള്‍ ദൃശ്യങ്ങളെടുത്ത മൊബൈല്‍ കണ്ടെത്തുകയാണ് പോലീസിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ ആദ്യ കര്‍ത്തവ്യം. കൃത്യം കഴിഞ്ഞ് വൈറ്റില ഗോള്‍ഡ് സൂക്കിനടുത്ത സെന്റ് റീത്താസ് റോഡിലെ ഓടയില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു എന്നാണ് സുനില്‍കുമാര്‍ പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നത്. പോലീസ് ഈ പ്രദേശങ്ങളിലെല്ലാം മൊബൈല്‍ ഫോണിനായി തിരച്ചില്‍ നടത്തിയെങ്കിലും ലഭിച്ചില്ല. കോയമ്പത്തൂരില്‍ അഭയം നല്‍കിയ സുഹൃത്തിനെ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്തരം കാര്യങ്ങളെല്ലാം കണ്ടെത്താനുള്ളതുകൊണ്ട് പ്രതിയെ പത്തുദിവസത്തേക്കെങ്കിലും വിട്ടുകിട്ടണമെന്ന് കോടതി മുമ്പാകെ പോലീസ് വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com