തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം. വടക്കേനടയ്ക്ക് സമീപത്തുള്ള പോസ്‌റ്റോഫീസ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.പുലര്‍ട്ടെ 30.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. പോസ്റ്റ്ഓഫീസും ഗോഡൗണും പുരാവസ്തു വകുപ്പിന്റെ മൂന്ന് ഓഫീസുകളും കത്തിനശിച്ചു.
അഗ്നിശമന സേനയുടേയും പൊലീസിന്റെയും തീവ്ര പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. ആറ് യൂണിറ്റ് ഫയര്‍ ഫോഴസ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോസ്‌റ്റോഫിസ് കെട്ടിടത്തിനടുത്ത് കൂട്ടിയിട്ടിരുന്ന ചവറ് കത്തിച്ചതില്‍ നിന്നാണ് തീ പടര്‍ന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു കമാന്‍ഡോ ഉദ്യോഗസ്ഥന് പരുക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു എങ്കിലും ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുകയാണ്.
ക്ഷേത്ര സംരക്ഷണ ചുമതലയുള്ള കമാന്റോകളുടെ സിസി ടീവിയിലാണ് ആദ്യം തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടത്. ഉടനെ തന്ന് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ