പാലക്കാട് കനത്ത ചൂട്; ഇടമഴക്ക് സാധ്യത

പാലക്കാട് ജില്ലയില്‍ താപനില വീണ്ടും കൂടി. കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ ചൂട് 39.4 സെല്‍ഷ്യസാണ്.
പാലക്കാട് കനത്ത ചൂട്; ഇടമഴക്ക് സാധ്യത

പാലക്കാട്: പാലക്കാട് ജില്ലയില്‍ താപനില വീണ്ടും കൂടി. കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ ചൂട് 39.4 സെല്‍ഷ്യസാണ്. ഈ കേന്ദ്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ ചൂടാണിത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 25ന് 35.8 ഡ്രിഗ്രിയായിരുന്നു ഇവിടെ രേഖപ്പെടുത്തിയ ചൂട്. ക്രമാതീതമായി ചൂട് കൂടുന്നത് ഇടമഴയ്ക്കുള്ള സൂചനയാണെന്ന് കാര്‍ഷിക സര്‍വകലാശാലാ കേന്ദ്രത്തിന്റെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ കെഎം സുനില്‍ വ്യക്തമാക്കി. 
അന്തരീക്ഷ താപനില വര്‍ധിച്ചത് മഴമേഘങ്ങള്‍ക്ക് ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. നാല് ദിവസത്തിനകം ഇടമഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ ശനിയാഴ്ച 39 ഡിഗ്രി സെല്‍ഷ്യസും മലമ്പുഴയിലെ ജലസേചന വകുപ്പ് ഓഫിസില്‍ 38.2 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. ജില്ല ഇങ്ങനെ ചുട്ടുപഴുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടമഴ പെയ്യും എ്ന്നുള്ളതാണ് ഏക പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com