രാഷ്ട്രീയ പകപോക്കലെന്ന് സെന്‍കുമാര്‍

സിപിഎം നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പ്രതികാര നടപടിയായാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത്‌
രാഷ്ട്രീയ പകപോക്കലെന്ന് സെന്‍കുമാര്‍

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിനെതിരെ സുപ്രീംകോടതിയില്‍ ടി.പി.സെന്‍കുമാര്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ വിമര്‍ശനം. സിപിഎം നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പ്രതികാര നടപടിയെന്നോണമാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത്. 

ടിപി, കതിരൂര്‍ മനോജ്, ഷുക്കൂര്‍ വധക്കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയത് തന്നോട് വിദ്വേഷമുണ്ടാകുന്നതിനിടയാക്കി. കതിരൂര്‍ മനോജ് വധക്കേസില് പി. ജയരാജന്റെ പങ്ക് അന്വേഷിച്ചത് തനിക്ക് തിരിച്ചടിയായെന്നും സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ സെന്‍കുമാര്‍ ആരോപിക്കുന്നു. താനെടുത്ത പല നിലപാടുകളും സിപിഎമ്മിനെ ചൊടിപ്പിക്കുന്നതായിരുന്നു.

പകപോക്കലിലൂടെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതിന് ശേഷം കണ്ണൂരില്‍ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. സംസ്ഥാന പൊലീസിന്റെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. 2016 ജൂലൈ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ സംസ്ഥാന പൊലീസില്‍ നടന്ന സ്ഥലമാറ്റങ്ങള്‍ കേരള പൊലീസിലെ സാഹചര്യങ്ങള്‍ പരിതാപകരമാണെന്നതിന്റെ തെളിവാണെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.

ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതിനെതിരെ താന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ കാര്യങ്ങളൊന്നും പരിഗണിച്ചില്ല ഉത്തരവിറക്കിയതെന്നും സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ സെന്‍കുമാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com