കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ല: മന്ത്രി തോമസ് ഐസക്

മോന്‍സ് ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്
കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ല: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ടി.എം. തോമസ് ഐസക്. മോന്‍സ് ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം 31 വരെ 30,000 പേര്‍ക്ക് കാരുണ്യപദ്ധതിയില്‍ ഗുണഫലം കിട്ടി. യു.ഡി.എഫിന്റെ കാലത്ത് 38,000 പേര്‍ക്കായിരുന്നു നല്‍കിയത്. ഇതില്‍നിന്നുതന്നെ കൂടുതല്‍ പേര്‍ക്ക് ഗുണഫലം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. എന്നിട്ടും വ്യാജ ആരോപണങ്ങളുന്നയിക്കുകയാണ്.
391 കോടിരൂപ കുടിശ്ശികയാക്കിയിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയത്. ഈ കുടിശ്ശിക ഈ സര്‍്ക്കാര്‍ കൊടുത്തുവരികയാണ്.
സ്‌കീം രൂപീകരിച്ചപ്പോള്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയിട്ടില്ല. ക്ലെയിം അനുവദിച്ചുനല്‍കുന്നതിനുള്ള മോണിറ്ററിംഗ് സംവിധാനമുണ്ടായിരുന്നില്ല. ഈ സര്‍ക്കാര്‍ അതുണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മന്ത്രി തോമസ് ഐസക് പിന്നീട് വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com