കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

ജിഷ്ണുവിന്റെ മരണത്തില്‍ പി കൃഷ്ണദാസിന് പങ്കുണ്ടെന്ന തെളിവുകളുമായി പ്രോസിക്യൂഷന്‍
കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

കൊച്ചി: പാമ്പാടി നെഹ്രുകോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ കോടതി മറ്റന്നാള്‍ വിധി പറയും. അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ജിഷ്ണുവിന്റെ ആത്മഹത്യക്കിടയാക്കിയ തെളിവുകള്‍ ഹാജരാക്കാമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഡയറിയും മറ്റ് രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പീഡനത്തെ തുടര്‍ന്നാണ് ജിഷ്ണുവിന്റെ മരണമെന്നതിന് തെളിവുണ്ടെങ്കിലും മര്‍ദ്ദനമേറ്റ ദിവസത്തെ കോളേജിലെ സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹാര്‍ഡ് ഡിസ്‌ക് കോളേജ് അധികൃതര്‍ മാറ്റിയാതാണെന്നാണ് പ്രോസിക്യഷന്റെ വാദം. പിജി വിദ്യാര്‍ത്ഥി പോസ്റ്റം മോര്‍ട്ടം നടത്തിയ നടപടിയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ചിത്രീകരിക്കാതിരുന്നതും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com