നടിയെ ആക്രമിച്ച സംഭവം; സിം കാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തു

പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സിംകാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തത്
നടിയെ ആക്രമിച്ച സംഭവം; സിം കാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തു

ആലപ്പുഴ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും സിംകാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തു. സുനിയുടെ കൂട്ടുകാരന്‍ മനുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. അന്വേഷണസംഘം അമ്പലപ്പുഴയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കേസിലെ പ്രധാനതെളിവുകള്‍ പൊലീസ് കണ്ടെടുത്തത്. സംഭവദിവസം പള്‍സര്‍ സുനി സുഹൃത്ത് മനുവിന്റെ വീട്ടില്‍ എത്തിയിരുന്നു. മനുവിന്റെ മാതാപിതാക്കള്‍ സുനിയെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് മനുവും സുനിയും തമ്മില്‍ രഹസ്യ സംഭാഷണം നടത്തിയ പുന്നപ്ര ബീച്ചിലും അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. അമ്പലപ്പുഴയില്‍ സുനിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com