സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ്; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ അക്രമമുണ്ടായേക്കാം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കാമെന്നും വീടിന് നേരെ അക്രമം ഉണ്ടായേക്കാമെന്നുമെന്നാണ് റിപ്പോര്‍ട്ട്
സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ്; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ അക്രമമുണ്ടായേക്കാം

തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ്  റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കാമെന്നും വീടിന് നേരെ അക്രമം ഉണ്ടായേക്കാമെന്നുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം. ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക്‌
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറി. വട്ടിയൂര്‍ക്കാവ് എസ്‌ഐക്ക് വീടിന്റെ
സുരക്ഷാ മേല്‍നോട്ടത്തീന്റെ ചുമതല നല്‍കി. 

തന്നെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് സിപിഎമ്മിന്റെ രാഷ്ട്രീയ പക പോക്കലാണ് എന്ന് ടിപി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയ നടപടിക്കതിരെ സുപ്രീം കോടയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ആപോപണം. പി ജയരാജന്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്ക് എതിരെ കൊലപാതക കേസുകളില്‍ നടപടി സ്വീകരിച്ചതിന്റെ പകപോക്കലാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തത് എന്നായിരുന്നു സെന്‍കുമാറിന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com