കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി: ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ കേസ്

നോട്ടുനിരോധനത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു.
കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി: ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ കേസ്

കൊല്ലം: കള്ളപ്പണം വെളുപ്പിച്ചുവെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു. കടയ്ക്കല്‍, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്. ബാങ്കുകളിലെ സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. 

ഈ ബാങ്കുകളില്‍ നോട്ട്‌നിരോധനത്തിന്റെ കാലഘട്ടത്തില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിറകെ പഴയ നോട്ടുകള്‍ (നിരോധിച്ചവ) സ്വീകരിക്കുമ്പോള്‍ ചില നടപടികള്‍ക്ക് വിധേയമാകണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും സഹകരണ ബാങ്കുകള്‍ സ്വീകരിച്ചില്ലെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com