സര്‍വ്വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കുന്നില്ല: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് രമേശ് ചെന്നിത്തല

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കാത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ്വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കുന്നില്ല: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കാത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറയുന്നത് മറ്റു മന്ത്രിമാര്‍ കേള്‍ക്കുന്നില്ലെന്നും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരേണ്ടതില്ലെന്ന് വ്യക്തമാക്കി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.  മൂന്നാറിലെ കയ്യേറ്റക്കാരുടെ പരാതികള്‍ പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. യോഗം വിളിക്കുന്നത് ശരിയല്ലെന്നും, ഇതിന് നിയമപരമായ തടസങ്ങള്‍ ഉണ്ടെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റവന്യു മന്ത്രിയുടെ അഭിപ്രായം തള്ളിയ മുഖ്യമന്ത്രി യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com