ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സെന്‍കുമാര്‍; ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജം

കണ്ടെത്തിയിരിക്കുന്ന കത്തിലെ കയ്യക്ഷരം ജിഷ്ണുവിന്റേതല്ല
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സെന്‍കുമാര്‍; ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി സെന്‍കുമാര്‍. ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമാണെന്നാണ് സെന്‍കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

കണ്ടെത്തിയിരിക്കുന്ന കത്തിലെ കയ്യക്ഷരം ജിഷ്ണുവിന്റേതല്ല. കത്ത് ആരാണ് അവിടെ കൊണ്ടിട്ടത് എന്നാണ് കണ്ടെത്തേണ്ടതെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞു. 

സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ, കത്ത് ജിഷ്ണു എഴുതിയതല്ലെന്ന തങ്ങളുടെ വാദം സത്യമാണെന്ന് തെളിയുകയാണെന്ന് ജിഷ്ണുവിന്റെ അച്ഛനും അമ്മയും പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com